Home Uncategorized അവധിയല്ലേ…പിള്ളാരുടെ ആഗ്രഹമല്ലേ…കണ്ടാൽ നഷ്ടമില്ല. തമാശ അല്പം പഴയതായാലും ചിരിക്കു പഞ്ഞവും ഉണ്ടാകില്ല.

അവധിയല്ലേ…പിള്ളാരുടെ ആഗ്രഹമല്ലേ…കണ്ടാൽ നഷ്ടമില്ല. തമാശ അല്പം പഴയതായാലും ചിരിക്കു പഞ്ഞവും ഉണ്ടാകില്ല.

SHARE

കുട്ടനാടൻ മാർപ്പാപ്പ

കുട്ടനാട് എന്നും മലയാളിയുടെ സ്വപ്ന ഭൂമിയാണ്-കുട്ടനാട് കാർക്ക് പലപ്പോഴും അങ്ങനെ തോന്നാറില്ലെങ്കിലും.
തകഴിയുടെയും വയലാറിന്റെയും വരികളിലൂടെയാണ് കുട്ടനാടൻ ചിത്രങ്ങൾ മലയാളി മനസ്സിൽ പതിഞ്ഞത്. അന്നും ഇന്നും കുട്ടനാട് മലയാള സിനിമയ്ക്കും ഇഷ്ടദേശം. കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ ശ്രീജിത്ത് വിജയ് അവതരിപ്പിക്കുന്ന ചിത്രമാണ് “കുട്ടനാടന്‍ മാര്‍പ്പാപ്പ.”
ജോണ്‍ പോൾ എന്ന ന്യൂജനറേഷന്‍ വെഡ്ഡിംഗ് വീഡിയോ ക്യാമറാമാനായി കുഞ്ചാക്കോ ബോബൻ എത്തുന്നു.
റേഷന്‍കടക്കാരി മേരിയുടെ ഏക മകനാണ് ജോണ്‍ പോൾ. താറാവുമുട്ട കച്ചവടക്കാരൻ മൊട്ട ജോണിന്റെ കൂട്ടുകാരൻ.
കല്യാണങ്ങളിലെല്ലാം നിറഞ്ഞുനില്‍ക്കുന്ന ജോൺ കുട്ടനാടൻ റോമിയോ ആണ്. ചെറുപ്പക്കാരികളുടെ ഇഷ്ട കഥാപാത്രം. . പഞ്ചായത്ത് പ്രസിഡന്റ് ഉമ്മച്ചന്റെ മകളും മെഡിക്കല്‍ വിദ്യാര്‍ഥിനിയുമായ ജെസ്സിയോടാണ് ജോണിന് ഇഷ്ടം. ഉമ്മച്ചൻ പതിവ് രീതിയിൽ സ്വാർത്ഥൻ, അഹങ്കാരി, സൂത്രശാലി. മകളെ ജോണിന് കൊടുക്കാൻ ഇഷ്ടമില്ലാത്ത പഹയൻ. അച്ഛൻ സ്വാർത്ഥമതി, മകൾ ഹൃദയാലു , കാമുകൻ പ്രണയ പരവേശം. കഥയിൽ സസ്പെൻസ്, ത്രില്ലിംഗ് ട്വിസ്റ്റ്….
കുട്ടനാടിനെ അറിയണമെന്നുള്ളവർക്കു വിഭവ സമൃദ്ധമാണ് ചിത്രം. കുട്ടനാടിന്റെ സംസ്‌കാരവും ആചാരാനുഷ്ഠാനങ്ങളും പ്രണയവും കിടമത്സരവുമെല്ലാം ആവശ്യത്തിലേറെ.

ശാന്തി കൃഷ്ണയുടെ സാന്നിധ്യമാണ് ചിത്രത്തിൻറെ ശക്തി. വിരസത മാറ്റാനുള്ള താര ബാഹുല്യമുണ്ട്.
മലയാളം മൂവി മേക്കേഴ്സ് ആന്‍ഡ് ഗ്രാന്‍ഡെ ഫിലിം കോര്‍പ്പറേഷന്റെ ബാനറില്‍ ഹസീബ് ഹനീഷ്, നൗഷാദ് ആലത്തൂര്‍, അജി മേടയില്‍ എന്നിവരാണ് നിർമ്മാതാക്കൾ.
അതിഥി രവി ജെസ്സിയായി വരുന്നു. തേപ്പുകാരി എന്നൊക്കെയാണ് സിനിമ കണ്ടിറങ്ങുന്നവർ ജെസ്സിയെ വിളിക്കുന്നത്. അങ്ങനെ വിളിച്ചാലും താൻ ഹാപ്പിയെന്നു അതിഥി. ഉമ്മച്ചന്‍ ഇന്നസെന്റും , മൊട്ട ധര്‍മ്മജന്‍ ബൊള്‍ഗാട്ടിയും.
അജു വര്‍ഗീസ്, രമേഷ് പിഷാരടി, സുനില്‍ സുഖദ, ഹരീഷ് കണാരന്‍, ടിനിടോം, സലിംകുമാര്‍, ദിനേശ്, വിനോദ് കെടാമംഗലം, സാജന്‍ പള്ളുരുത്തി, ശാന്തികൃഷ്ണ, മല്ലിക സുകുമാരന്‍ എന്നിവരും പ്രധാന താരങ്ങളാണ്. സംവിധായകന്റേതാണ് തിരക്കഥയും. സംഗീതം : രാഹുല്‍രാജ്. അരവിന്ദ് കൃഷ്ണ ഛായാഗ്രഹണവും സുനില്‍ എസ്. പിള്ള എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.
ടോട്ടൽ ഇമ്പാക്ട്: അവധിയല്ലേ…പിള്ളാരുടെ ആഗ്രഹമല്ലേ…കണ്ടാൽ നഷ്ടമില്ല. തമാശ അല്പം പഴയതായാലും ചിരിക്കു പഞ്ഞവും ഉണ്ടാകില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.