Home Uncategorized കൂട്ടുപുഴ പാലത്തിന്റെ പണി കർണ്ണാടക തടസ്സപ്പെടുത്തിയ സംഭവം; ശ്രീമതി ടീച്ചർ കേന്ദ്ര മന്ത്രിയെ കണ്ടു

കൂട്ടുപുഴ പാലത്തിന്റെ പണി കർണ്ണാടക തടസ്സപ്പെടുത്തിയ സംഭവം; ശ്രീമതി ടീച്ചർ കേന്ദ്ര മന്ത്രിയെ കണ്ടു

SHARE

കണ്ണൂർ: കൂട്ടുപുഴ പാലത്തിന്റെ നിർമ്മാണം കർണ്ണാടകം തടസ്സപ്പെടുത്തിയ സംഭവത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് കണ്ണൂർ എംപി പി കെ ശ്രീമതി ടീച്ചർ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കത്തുനൽകി. ഇരു സംസ്ഥാനങ്ങളുടെയും അതിർത്തി കർണ്ണാടക വനം-റവന്യൂ വകുപ്പുകളെ ബോധ്യപ്പെടുത്തുക. കൂട്ടുപുഴ പാലത്തിന്റെ പണിയിലുണ്ടായിരിക്കുന്ന തടസ്സം എത്രയുംപെട്ടെന്ന് നീക്കം ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയ മന്ത്രിയായ ഡോ മഹേഷ് ശർമ്മയ്ക്ക് ശ്രീമതി ടീച്ചർ കത്തുനൽകിയത്.

പാലത്തിന്റെ മറുകര പൂർണ്ണമായും വനഭൂമിയാണെന്ന അവകാശവാദം ഉയർത്തിയാണ് കർണ്ണാടക വനം വകുപ്പ് പാലത്തിന്റെ നിർമ്മാണം തടസ്സപ്പെടുത്തിയത്. മാക്കൂട്ടം വന്യജീവി സങ്കേതത്തിന്റെ മൂന്നു മീറ്റർ സ്ഥലം കേരളം പാലം നിർമ്മാണത്തിനായി കയ്യേറിയിരിക്കുകയാണെന്നാണ് കർണ്ണാടക വനം വകുപ്പിന്റെ വാദം.

കയ്യേറ്റം സംബന്ധിച്ച് സർവ്വേ നടത്താനും പ്രശ്നം പരിഹരിക്കാനും കർണ്ണാടക വനം വകുപ്പ് മന്ത്രിയുമായുള്ള സംയുക്ത ചർച്ചയിൽ തീരുമാനിച്ചിരുന്നു. എന്നാൽ കൂർഗിലെ പ്രതിപക്ഷ കക്ഷികൾ രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രശ്നത്തിൽ ഇടപെട്ടതോടെയാണ് പാലം പണി അനിശ്ചിതത്വത്തിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.