Home Uncategorized ഐഎസ് തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടു: സുഷമ സ്വരാജ്

ഐഎസ് തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടു: സുഷമ സ്വരാജ്

SHARE

ഇറാഖിൽ ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടുവെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഇവരെ കണ്ടെത്താൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതിനിടെയാണ് മരണവിവരം അറിഞ്ഞതെന്നും സുഷമ രാജ്യസഭയെ അറിയിച്ചു.

കൂട്ട ശവക്കുഴികളിൽനിന്നാണ് ഇന്ത്യാക്കാരുടെ മൃതദേഹങ്ങൾ ലഭിച്ചത്. അടുത്തയിടെ കാണാതായ ആളുകളുടെ ബന്ധുക്കളിൽനിന്നും ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചിരുന്നു. പഞ്ചാബ് സ്വദേശികളാണ് കൊല്ലപ്പെട്ടവരിൽ ഏറെയും.

2014 ജൂണിലാണ് മൊസൂളിൽനിന്നും ഇന്ത്യക്കാരെ ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയത്. മൊസൂൾ ഐഎസിൽനിന്നും മോചിപ്പിച്ചതായി ഇറാഖ് പ്രധാനമന്ത്രിയുടെ അറിയിപ്പ് ലഭിച്ചയുടൻ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി കെ സിങ് ഇറാഖിലേക്ക് പോയിരുന്നു. എന്നിരിക്കിലും സർക്കാരിന് ഇന്ത്യക്കാരെ മോചിപ്പിക്കാനായില്ലെന്നും സുഷമ സ്വരാജ് അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.