Home Uncategorized ത്രിപുരയിൽ തനിനിറം കാട്ടിത്തുടങ്ങി; മണിക് സർക്കാരിനോട് സംസ്ഥാനം വിടാൻ ആഹ്വാനവുമായി ബിജെപി നേതാവ്

ത്രിപുരയിൽ തനിനിറം കാട്ടിത്തുടങ്ങി; മണിക് സർക്കാരിനോട് സംസ്ഥാനം വിടാൻ ആഹ്വാനവുമായി ബിജെപി നേതാവ്

SHARE

മണിക് സർക്കാരിനോട് തൃപുരവിട്ട് കേരളത്തിലോ പശ്ചിമ ബംഗാളിലോ അഭയം പ്രാപിക്കാൻ ബിജെപി നേതാവ് ഹിമന്ത് ബിശ്വ ശർമ്മയുടെ ആഹ്വാനം. ധൻപൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ത്രിപുര മുഖ്യമന്ത്രിയെ ബംഗ്ലാദേശിൽ അയയ്ക്കുമെന്ന്  ഹിമന്ത് നടത്തിയ പ്രസ്താവന വിവാദമായിരുന്നു. 

മണിക് സർക്കാരിന് ഇനി വെറും മൂന്ന് നാഴിക മാത്രമാണുള്ളത്. ഒന്നെങ്കിൽ സിപിഐഎമ്മിന് സ്വാധീനമുള്ള പശ്ചിമ ബംഗാളിലേക്ക് പോകാം. അതല്ലെങ്കിൽ കേരളത്തിൽ ഇപ്പോഴും ഭരണമുണ്ട്. ഇനി മൂന്ന് വർഷംകൂടിയേ ഭരണമുള്ളൂ. അതുകൊണ്ട് കേരളത്തിലേക്ക് പോകാമെന്നും  അതും സ്വീകാര്യമല്ലെങ്കിൽ അയൽരാജ്യമായ ബംഗ്ലാദേശിലേക്ക് പോകാമെന്നും ഹിമന്ത് പറഞ്ഞു. ത്രിപുര തെരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെയാണ് ബിജെപി നേതാവിന്റെ വിവാദ പ്രസ്ഥാവനയെന്നതും ശ്രദ്ധേയമാണ്.

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ബിപ്ലവ് കുമാർ ത്രിപുര മുഖ്യമന്ത്രിയാകുമെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു. ബിജെപി നേതൃത്വത്തിന്റെ തീരുമാനം അനുകൂലമായാൻ ബിപ്ലവ് കുമാറായിരിക്കപം ത്രിപുര മുഖ്യമന്ത്രി. തലസ്ഥാനമായ അഗര്‍ത്തലയില്‍ നിന്നാണ് ബിപ്ലബ് കുമാര്‍ നിയമസഭയിലേക്ക് എത്തുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.