Home Uncategorized ക്രൈസ്തവ സഭകളുടെ വസ്തുവകകൾ ഏറ്റെടുക്കാനുള്ള ഇസ്രയേൽ സർക്കാരിന്റെ നടപടിക്കെതിരെ പ്രതിഷേധം

ക്രൈസ്തവ സഭകളുടെ വസ്തുവകകൾ ഏറ്റെടുക്കാനുള്ള ഇസ്രയേൽ സർക്കാരിന്റെ നടപടിക്കെതിരെ പ്രതിഷേധം

SHARE

ജറുസലേമിലെ ക്രസ്തവ സഭകളുടെ വസ്തുവകകൾ ഏറ്റെടുക്കാനുള്ള ഇസ്രയേൽ സർക്കാരിന്റെ ശ്രമത്തിനെതിരെ പ്രതിഷേധം. പ്രതിഷേധ സൂചകമായി ജറുസലേമിലെ വിശുദ്ധ കല്ലറ സ്ഥിതിചെയ്യുന്ന പള്ളി അനിശ്ചിത കാലത്തേയ്ക്ക് അടച്ചിട്ടു. ഇസ്രായേലിന്റെ നടപടിക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് നടപടിയെന്ന് സഭാ നേതൃത്വം അറിയിച്ചു. ഇസ്രായേലിന്റെ നടപടികളുടെ അനന്തരഫലമായി വിശുദ്ധ നഗരത്തിൽ ക്രൈസ്തവരുടെ എണ്ണത്തിൽ കുറവ് വരാൻ ഇടയാക്കുമെന്നാണ് സഭയുടെ പ്രധാന ആക്ഷേപം.

ക്രൈസ്തവരെ സംമ്പന്ധിച്ചടത്തോളം പുണ്ണ്യസ്ഥലമായ ജറുസലേമിൽ, ഇസ്രായേൽ കടന്നുകയറ്റം നടത്താൻ ശ്രമിക്കുന്നതായാണ് സഭ ഞായറാഴ്ച പുറപ്പെടുവിച്ച വാർത്താക്കുറിപ്പിൽ പറയുന്നത്.

സഭയുടെ വസ്തുവകകൾ ഏറ്റെടുത്തശേഷം സ്വകാര്യ കമ്പനികൾക്ക് പാട്ടത്തിന് നൽകാൻ ഇസ്രയേൽ സർക്കാർ അടുത്തിടെ തീരുമാനിച്ചിരുന്നു. ഇത് അംഗീകരിച്ചുകൊണ്ടുള്ള ബിൽ ഇസ്രയേൽ പാർലമെന്റ് അടുത്തിടെ പാസാക്കുകയും ചെയ്തിരുന്നു. ഇതാണ് ഇപ്പോൾ സഭയെ ചൊടിപ്പിച്ചിരിക്കുന്നത്.

ക്രൈസ്തവ സഭയ്ക്കെതിരെയും ക്രിസ്ത്യാനികൾക്കെതിരെയും ഇസ്രയേൽ സർക്കാർ വംശീയമായാണ് പെരുമാറുന്നതെന്നും ക്രൈസ്തവ സഭയുടെ സമ്പത്ത് പിടിച്ചെടുക്കുകയാണ് ഇസ്രയേൽ സർക്കാരിന്റെ ലക്ഷ്യമെന്നും സഭാ നേതൃത്വം പ്രസ്താവനയിൽ പറഞ്ഞു.

റോമൻ കത്തോലിക്കാ സഭയും ഗ്രീക്ക് ഓർത്തഡോക്സ് സഭയും അർമേനിയൻ സഭയും പ്രസ്താവനയിൽ ഒപ്പ് വെച്ചിട്ടുണ്ട്. സഭയുടെ വസ്തു വകകളിന്മേൽ നികുതി ഏർപ്പെടുത്താനുള്ള ഇസ്രയേൽ സർക്കാരിന്റെ നടപടിയിൽ വിവിധ സഭാ നേതൃത്വങ്ങൾ അപലപിക്കുകയും ചെയ്തുട്ടുണ്ട്.

ഇസ്രയേൽ സർക്കാരിന്റെ നടപടികൾ സഭകളുടെ അവകാശങ്ങളും അധികാരങ്ങളും പാലിക്കാമെന്ന  അന്താരാഷ്ട്ര ഉടമ്പടി ഇസ്രയേൽ സർക്കാർ ലംഘിച്ചുവെന്ന് വിവിധ ക്രൈസ്തവ സഭകൾ സംയുക്തമായി പുറപ്പെടുവിച്ചിരിക്കുന്ന വാർത്താക്കുറിപ്പിൽ പറയുന്നു. കൂടാതെ, ജറുസലേമിലെ ക്രൈസ്തവരെ ദുർബലപ്പെടുത്തുകയാണ് സർക്കാരിന്റെ ഉദ്ദേശമെന്നും വാർത്താക്കുറിപ്പിൽ ആരോപിച്ചു.

ഇസ്രയേൽ സർക്കാരിന്റെ കടന്നുകയറ്റം അവസാനിപ്പിക്കാനുള്ള മുന്നറിയിപ്പാണിതെന്ന് പാലസ്തീൻ വക്താവ് സയ്യിബ് എർക്കാത് പറഞ്ഞു.

കിഴക്കൻ ജറുസലേമിലെ പുരാതന നഗരത്തിലാണ് വിശുദ്ധ കല്ലറ സ്ഥിതിചെയ്യുന്നത്. ക്രിസ്തുവിനെ കുരിശിൽത്തറച്ചുകൊന്നശേഷം അടക്കിയത് അവിടെയാണെന്നാണ് ക്രൈസ്തവർ വിശ്വസിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.